എയർ കണ്ടീഷൻ റൂട്ട് ബസിൽ ഇനി മലയോരത്തെ കൊട്ടിയൂരിലേക്കും ആലക്കോടേയ്ക്കും യാത്ര ചെയ്യാം. എസി റൂട്ട് ബസുമായി ബിഗ്ഷോ ട്രാവൽസ്

എയർ കണ്ടീഷൻ റൂട്ട് ബസിൽ ഇനി മലയോരത്തെ കൊട്ടിയൂരിലേക്കും ആലക്കോടേയ്ക്കും യാത്ര ചെയ്യാം. എസി റൂട്ട് ബസുമായി ബിഗ്ഷോ ട്രാവൽസ്
May 15, 2025 01:27 PM | By PointViews Editr

കൊട്ടിയൂർ - ഇരിട്ടി - ആലക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബിഗ് ഷോ ട്രാവൽസിൽ ഇനി യാത്രക്കാർക്ക് എസിയിൽ ഇരുന്ന് യാത്ര ചെയ്യാം. പൂർണ്ണമായി എയർ കണ്ടീഷൻ ചെയ്ത ബസ് മേയ് 15 മുതൽ സർവീസ് തുടങ്ങി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമീണ റൂട്ട് ബസ് എയർ കിഷൻ ചെയ്ത് സർവ്വീസ് നടത്തുന്നത്. ഒടുവള്ളി ബാലപുരം സ്വദേശി മുട്ടത്ത് സുനോജാണ് ബസിൻ്റെ ഉടമ. അഞ്ച് ബസുകളാണ് സുനോജിൻ്റെ ബിഗ് ഷോ കമ്പിനിക്കുള്ളത്. കൊട്ടിയൂർ റൂട്ടിൽ ഉള്ള ഈ സർവീസ് 18 വർഷം മുൻപ് പെർമിറ്റ് എടുത്തിരുന്നതാണ് 2 വർഷം മുൻപാണ് സുനോജ് ഈ റൂട്ടിലെ സർവ്വീസ് ഏറ്റെടുത്തത്. രാവിലെ 8 മണിക്ക് കൊട്ടിയൂർ അമ്പായത്തോട്ടിൽ നിന്ന് തുടങ്ങുന്ന യാത്ര 11 മണിക്ക് ആലക്കോട് എന്നും. 12.30 തിരികെ പുറപ്പെടുന്ന വണ്ടി 4.15ന് കൊട്ടിയൂരിലെത്തും. 4.30 ന് വീണ്ടും ഇരിട്ടിയിലേക്ക് മാത്രം പോകുന്ന ബസ് 6.45 ന് വീണ്ടും കൊട്ടിയൂരിലെത്തും. കൊട്ടിയൂർ ഉത്സവകാലം എത്തുമ്പോഴേക്കും തീർഥാടകർക്കും നാട്ടുകാർക്കും സുഗമ യാത്രയൊരുക്കുകയാണ് ഈ എസി സൗകര്യമൊരുക്കുന്നതിലൂടെ ചെയ്യുന്നതെന്ന് ഉടമ സുനോജ് പറയുന്നു. മാത്രമല്ല കാലാവസ്ഥ വ്യതിയാനം വേനൽകാലത്ത് യാത്രക്കാരേ ബാധിക്കുന്നതും മഴക്കാല യാത്രകളെ പോലും ദുരിതപൂർണമാക്കുന്നതായും ഇതിന് ഒരു പരിഹാരമാണ് എസി ബസ് എന്നും സുനോജും ബസിലെ ജീവനക്കാരായ കണ്ടക്ടർ ഷിജിൽ കുമാർ,ഡ്രൈവർ അഭിരാജ്, ജിജോ ജോൺ എന്നിവരും പറയുന്നു.

You can now travel to Kottiyoor and Alakode in the hills by air-conditioned route bus. Bigshow Travels with AC route bus

Related Stories
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Nov 10, 2025 01:17 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ...

Read More >>
ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന, ഹൈക്കോടതി

Nov 10, 2025 12:22 PM

ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന, ഹൈക്കോടതി

ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന,...

Read More >>
ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ ഇല്ലാത്തതോ?

Nov 9, 2025 10:04 AM

ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ ഇല്ലാത്തതോ?

ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ...

Read More >>
കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര  കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

Nov 9, 2025 06:52 AM

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത്...

Read More >>
11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച് ദിവസമുണ്ട്.

Nov 8, 2025 01:42 PM

11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച് ദിവസമുണ്ട്.

11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച്...

Read More >>
ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

Nov 7, 2025 10:46 PM

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ...

Read More >>
Top Stories